Saturday, January 10, 2026

എനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺ​ഗ്രസുകാരായ നേതാക്കൾ തന്നെ;അവർ സി പിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ല,തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊച്ചി: കോൺഗ്രസുകാരായ തൻ്റെ നേതാക്കൾ തന്നെയാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കി വി ഡി സതീശൻ.അവർ സി പിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെഎന്നും വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.പാർലമെൻറ് തെരഞ്ഞെടുപ്പ് എന്ന യുദ്ധത്തിനായി ഒരുങ്ങുകയാണെന്ന് എല്ലാവരും ഓർക്കണമെന്നും നടപടി വേണം എന്ന് താൻ പറയുന്നില്ലെന്നും കഴിഞ്ഞ രണ്ടുവർഷമായി ഗ്രൂപ്പുയോഗം ഇല്ലെന്നും അതുകൊണ്ടാണ് ഇപ്പോഴത്തെ യോഗം വർത്തയാകുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

അതേസമയം പുനസംഘടനാ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ തുറന്ന പോരിന് ഒരുങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍.സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ദില്ലിയിലേക്ക് തിരിക്കുകയാണ്.സമാന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്.

Related Articles

Latest Articles