Monday, May 20, 2024
spot_img

വിഴിഞ്ഞം വിഷയത്തിൽ അടിയന്തിര പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം, ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്ല് നാളെ, സഭാതലത്തിൽ ഇന്നും നാളെയും സർക്കാരിന് കടുത്ത പരീക്ഷണം

തിരുവനന്തപുരം: നിയമ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ഇന്ന്.വിഴിഞ്ഞത്തെ സമവായ ചർച്ച ഫലം കാണാത്തതിനാൽ വിഴിഞ്ഞം സമരത്തിൽ അടിയന്തിര പ്രമേയം നടപ്പിലാക്കണ മെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ പ്രതിപക്ഷം.ഗവർണ്ണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാൻ ഉള്ള ബിൽ നാളെ സഭയിൽ അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച്ച തന്നെ ബിൽ പാസ്സാക്കാൻ ആണ് ശ്രമം. ഗവർണ്ണറെ പിന്തുണക്കാൻ ഇല്ലെങ്കിലും ലീഗും ബില്ലിനെ എതിർക്കും.

അതേസമയം തീരത്ത് നിന്നും മാറിതാമസിക്കുന്നവർക്കുള്ള വീട്ടുവാടക 5500 ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കൂട്ടുന്ന തുക അദാനി ഗ്രൂപ്പിൻറെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർത്തു. സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിൽ സർക്കാറിൻരെയും സമരസമിതിയുടേയും പ്രതിനിധികൾ ഉണ്ടാകും. മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ വരെ തയ്യാറെന്ന സൂചന സമരസമിതി നൽകുന്നുണ്ട്

Related Articles

Latest Articles