Monday, September 28, 2026

ചക്കുളത്തുകാവ് പൊങ്കാല നാളെ ; ഒരുക്കങ്ങൾ പൂർത്തിയായി,പൊങ്കാലയിടാൻ ആയിരങ്ങൾ,തത്സമയകാഴ്ച തത്വമയി നെറ്റ് വർക്കിൽ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തു കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ.ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ ഒൻപതിന് വിളിച്ചു ചൊല്ലി പ്രാർത്ഥന. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്ക ക്കം കുറിക്കും. നടൻ സുരേഷ് ഗോപി ഉദ്ഘാ ടനം ചെയ്യും.സജി ചെറിയാൻ എംഎൽഎ അധ്യ ക്ഷനാകും.

കൊടിക്കുന്നിൽ സുരേഷ് എംപി, ഗോപൻ ചെന്നിത്തല തുടങ്ങി യവർ പങ്കെടുക്കും. പുതുതായി നിർ മിച്ച് ആനക്കൊട്ടിലിന്റെ സമർപ്പണം ഭ ക്തി നിറവിൽ മനോജ് പണിക്കർ ശ്രീ ശൈലം അടൂർ നിർവഹിക്കും. ക്ഷേത്ര മുഖ്യ കാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരും മേൽശാന്തിമാരുമായ അശോ കൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂ തിരി, ദുർഗാദത്തൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, മേൽ ശാന്തിമാരായ ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നട ക്കും. നേദ്യത്തിനുശേഷം ദിവ്യാഭിഷേക വും ഉച്ചദീപാരാധനയും നടക്കും.ചക്കുളത്ത് കാവ് പൊങ്കാല ചടങ്ങുകളും ആഘോഷങ്ങളും തത്വമയി നെറ്റ് വർക്കിലൂടെ തത്സമയം.

Chakkulathukav Pongala tomorrow

Related Articles

Latest Articles