Wednesday, January 7, 2026

മരണാന്തരം ഒരാൾക്ക് എട്ടുപേരിലൂടെ വീണ്ടും ജീവിക്കാം; അവയദാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കി പി ആർ എസും K-SOTTO യും സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പ്; 150 ലധികം പേർ സന്നദ്ധത അറിയിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കി

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുക ലക്ഷ്യമാക്കി ലോക അവയവദാന ദിനമായ ഇന്ന് ബോധവത്കരണ സമ്മേളനവും അവയവദാന രജിസ്‌ട്രേഷനും നടന്നു. തിരുവനന്തപുരം പി ആർ എസ് ആശുപത്രിയുടെയും കേരളാ സ്റ്റേറ്റ് ഓർഗൺ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ ഓർഗനൈസേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പി ആർ എസ് ആശുപത്രിയിലെ പി രത്നസ്വാമി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. പി ആർ എസ് ആശുപത്രി ഡയറക്ടർ പ്രിയാ ബാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ K -SOTTO ജോയിന്റ് ഡയറക്ടർ ഡോ. ബേസിൽ സജു വിശിഷ്ടാഥിതിയായിരുന്നു. പി ആർ എസ് ആശുപത്രി കൺസൾട്ടന്റ ന്യുറോളജിസ്റ്റ് ഡോ. സിഞ്ചു സി മണിയങ്ങാട്ട് ജോയിന്റ് ഡയറക്ടർ ഡോ. മിഥുൻ രത്തൻ മുരുഗൻ തുടങ്ങിയവർ സംസാരിച്ചു. ജീവിതാനന്തരം അവയവ ദാനം നൽകി അനേകർക്ക് പുതുജീവിതം നൽകാൻ കഴിയുന്നത് ഒരു സത്കർമ്മമാണ്. എന്നാൽ ഇന്ത്യയിൽ മരണാനന്തര അവയവ ദാനത്തിന് തയ്യാറാകുന്നവർ വളരെ കുറവാണ്. അറിവില്ലായ്മയും അന്ധവിശ്വാസവുമെല്ലാം ഇതിന്റെ പിന്നിലെ കാരണങ്ങളാണ്. എന്നാൽ അവയവത്തിനായി കാത്തിരിക്കുന്നവർ ഏറെയാണ്. ഇന്ത്യയിൽ നടക്കുന്ന അവയവദാനങ്ങളിൽ 93% വും ജീവിച്ചിരിക്കുമ്പോൾ നൽകുന്നതാണ്. ഏഴു ശതമാനം മാത്രമാണ് മരണാനന്തര അവയവദാനം. വിദേശരാജ്യങ്ങളിൽ ഈ കണക്ക് നേരെ തിരിച്ചാണ്. അതിനാൽ മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാൻ വലിയ ശ്രമങ്ങൾ ആവശ്യമാണെന്ന് ഡോ. ബേസിൽ സജു പറഞ്ഞു.

ബ്രെയിൻ ഡെത്ത് സ്ഥിരീകരിക്കാൻ ഇന്ത്യയിൽ ശക്തമായ സംവിധാനങ്ങളുണ്ട്. എന്നാൽ ജനങ്ങളിൽ ആശങ്ക പരത്തുന്ന പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇതെല്ലാം വാസ്തവ വിരുദ്ധമാണെന്നും അവയവ ദാനത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ ഇത്തരം പ്രചാരണങ്ങൾക്ക് കഴിയുന്നുവെന്നും ഡോ. സിഞ്ചു സി മണിയങ്ങാട്ട് പറഞ്ഞു. മരണാനന്തര അവയവ ദാനത്തിന്റെ സംഖ്യ ഇന്ത്യയിൽ കഴിഞ്ഞകൊല്ലം ആയിരം കടന്നെങ്കിലും ഈ രംഗത്ത് രാജ്യത്തിന് ഇനിയുമേറെ ചെയ്യാനുണ്ടെന്ന് ഡോ. മിഥുൻ രത്തൻ മുരുഗൻ പറഞ്ഞു. ഒരു അവയവദാതാവിന് ഏകദേശം എട്ടോളം ആളുകളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിയും. K -SOTTO യും പി ആർ എസ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച രജിസ്‌ട്രേഷൻ ക്യാമ്പിൽ 150 ലധികം പേർ മരണാനന്തര അവയവദാനത്തിന് സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്‌തു

Related Articles

Latest Articles