Monday, June 17, 2024
spot_img

അവയവക്കടത്ത് മാഫിയയ്ക്ക് തീവ്രവാദ ബന്ധം? എൻ ഐ എ സംഘത്തിന്റെ സാന്നിധ്യത്തിൽ സാബിത്ത് നാസറിനെ ചോദ്യം ചെയ്യുന്നു; പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ; മുഖ്യപ്രതി ഉടൻ പിടിയിലാകുമെന്ന് സൂചന

കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്തിൽ മുഖ്യ സൂത്രധാരൻ ഉടൻ പിടിയിലാകുമെന്ന് സൂചന. അറസ്റ്റിലായ പ്രതി സാബിത്ത് നാസറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. സംഘത്തിന് തീവ്രവാദ ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് എൻ ഐ എ. രണ്ടു പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. ആദ്യം അറസ്റ്റിലായ പ്രതി സാബിത്തിനെ ചോദ്യം ചെയ്യലിനായി 13 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടുനല്കിയിട്ടുള്ളത്. ഈ 13 ദിവസം നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. എൻ ഐ എ, സി ബി ഐ സംഘങ്ങളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. രണ്ടാമത് പിടിയിലായ എടത്തല സ്വദേശി സജിത്ത് ശ്യാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

മുഖ്യസൂത്രധാരനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ പോലീസ്. ഉടൻ ഇയാൾ പിടിയിലാകുമെന്നാണ് വിവരം. ആലുവ റൂറൽ എസ് പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് സാബിത്ത് നാസറിനെ ചോദ്യം ചെയ്യുന്നത്. ഇയാളുടെ ഫോണിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇരകളാക്കപ്പെട്ടവരുമായും അവയവം സ്വീകരിച്ചവരുമായും പോലീസ് ആശയവിനിമയം നടത്തുന്നുണ്ട്.

സാബിത്ത് നാസറിന്റെ പണമിടപാടുകളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ലഭ്യമാക്കാൻ ബാങ്കുകൾക്ക് പോലീസ് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് വഴിയാണ് ഇടപാടുകാർക്ക് പണം നൽകിയിട്ടുള്ളത്. ഹൈദരാബാദ്, ബംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ ഇയാൾ ഇറാനിലെത്തിച്ച് അവയവ കച്ചവടം നടത്തിയിട്ടുണ്ട്. ഫോണിൽ നിന്നാണ് സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ലഭിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related Articles

Latest Articles