Wednesday, January 7, 2026

നവ കേരള സദസ്സിൽ ആളെ കൂട്ടാനുള്ള നീക്കവുമായി സംഘാടകർ; ആശാ വർക്കർമാരോട് പരിപാടിയിൽ പങ്കെടുക്കാൻ നിർദ്ദേശം, വാർഡ്‌ തല മീറ്റിം​ഗുകൾ നടത്താൻ ഉത്തരവ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിൽ അം​ഗസംഖ്യ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി സംഘാടകർ. ആളുകളുടെ എണ്ണം കുറയാതിരിക്കാനാണ് ഇത്തരത്തിലെ നീക്കം. ആശാ വർക്കർമാരോട് പരിപാടിയിൽ പങ്കെടുക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജരാണ് നിർദ്ദേശം നൽകിയത്.

മലപ്പുറത്ത് നടക്കുന്ന നവകേരള സദസിനാണ് ജില്ലയിലെ ആശാവർക്കർമാരോട് പങ്കെടുക്കാൻ പറഞ്ഞിരിക്കുന്നത്. ഇതിനായി വാർഡ്‌ തല മീറ്റിം​ഗുകൾ നടത്തണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
സംസ്ഥാാന സർക്കാരിന്റെ നവകേരള സദസിന് സ്കൂൾ ബസുകൾ വിട്ടു നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്നാണ് ഉത്തരവിൽ പറയുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ തന്നെയാണ് നൽകേണ്ടത്.

Related Articles

Latest Articles