തിരുവനന്തപുരം: മരുന്ന് കവറുകളിൽ സ്റ്റാപ്ലർ പിൻ ഉപയോഗിക്കരുതെന്ന് നിർദ്ദേശം. മെഡിക്കൽ ഷോപ്പുകളിലും ആശുപത്രി ഫാർമസികളിലും മരുന്നുകൾ കവറുകളിലാക്കി നൽകുമ്പോൾ പലപ്പോഴും സ്റ്റാപ്ലർ ഉപയോഗിച്ച് പിൻ ചെയ്താണ് കൊടുക്കാറ്.
എന്നാൽ അത് ഒഴിവാക്കണെന്ന് നിർദേശമാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ മുന്നോട്ട് വെച്ചിരിക്കുന്നത്. മരുന്നുകവറുകളിലെ സ്റ്റാപ്ലർ പിൻ, ഗുളികകൾക്കൊപ്പം അബദ്ധത്തിൽ വിഴുങ്ങിപ്പോകാൻ സാധ്യതയുള്ളതിനാലാണ് ഈ നിർദ്ദേശം. മരുന്നുകൾ പ്ലാസ്റ്റിക് കവറുകളിൽ നൽകുന്നത് കഴിയുന്നത്ര ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

