Kerala

ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വച്ചു ? പി വി അൻവർ എംഎൽഎയ്ക്ക് നോട്ടീസ്

നിലമ്പൂർ: പി.വി അൻവർ എംഎൽഎയ്ക്ക് താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാന്റെ നോട്ടീസ്. ഭൂപരിധി ലംഘിച്ച് ഭൂമി കൈവശം വച്ചുവെന്ന പി.വി അൻവർ എംഎൽഎയ്‌ക്കെതിരായ (PV Anwar MLA) പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.

നേരത്തെ പി.വി അൻവറിന്റെ കൈയിലുള‌ള മിച്ചഭൂമി തിരിച്ചുപിടിക്കാനുള‌ള നടപടി ഉടൻ പൂർത്തീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽ.എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ കൂടുതൽ സാവകാശം തേടി താമരശേരി ലാൻഡ് ബോർഡ് ചെയർമാൻ സമര്‍പ്പിച്ച സത്യവാങ്‌മൂലം തള്ളിയാണ് കോടതിയുടെ നിർദ്ദേശം. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവിട്ടിരുന്നു.

പി.വി. അൻവർ എം.എൽ.എയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന മാർച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെ.വി ഷാജിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.

ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചുളള ഈ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പി.വി. അൻവർ എം.എൽ.എയുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ മലപ്പുറം ചേലമ്പാറ സ്വദേശി കെ.വി. ഷാജിയുടെ പരാതിയിലും കർണാടകയിൽ മംഗലാപുരത്ത് ക്രഷർ യൂണിറ്റിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം തട്ടിയെടുത്തെന്ന പ്രവാസി വ്യവസായിയായ സലീം നടുത്തൊടി നൽകിയ പരാതിയിലും വിവിധ ഏജൻസികൾ എം.എൽ.എയ്‌ക്കെതിരെ അന്വേഷണം നടത്തുകയാണ്. അതിനിടയിലാണ് ഈ തട്ടിപ്പിലും നടപടികൾ ഉണ്ടായിരിക്കുന്നത്.

B4 Admin

Recent Posts

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

3 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

3 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

4 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

4 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

4 hours ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

5 hours ago