Thursday, May 30, 2024
spot_img

ജഡ്ജിമാര്‍ ജഡ്ജിമാരെ നിയമിക്കുന്നുവെന്നത് വെറും കെട്ടുകഥ മാത്രം; തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; തുറന്നടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഹൈദരാബാദ്: ജഡ്ജിമാര്‍ ചേര്‍ന്ന് ജഡ്ജിമാരെ നിയമിക്കുന്നുവെന്ന് പറയുന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് (N V Ramana) എന്‍ വി രമണ. ഇത്തരം മിഥ്യാധാരണകളിലൂടെ ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ജഡ്ജിനിയമനത്തില്‍ ജുഡീഷ്യറി ഒരു കക്ഷിമാത്രമാണെന്നും വിജയവാഡയിലെ ശ്രീ ലാവു വെങ്കടവര്‍ലു എന്‍ഡോവ്മെന്റ് പ്രഭാഷണത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഭാവി വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ജഡ്ജി നിയമനത്തിലെ ഒരു കക്ഷി മാത്രമാണ് ജുഡീഷ്യറിയെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യറിയെ കൂടാതെ കേന്ദ്ര നിയമ മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണര്‍മാര്‍, ഹൈക്കോടതി കൊളീജിയം, ഇന്റലിജന്‍സ് ബ്യൂറോ എന്നിവരുടെയെല്ലാം അംഗീകാരത്തിന് ശേഷം ഉന്നതാധികാര സമിതിയുടെയും അനുമതി ലഭിച്ചാണ് ജഡ്ജിമാരെ നിയമിക്കുന്നത്. എന്നാല്‍ ഈ വസ്തുതയെ മറച്ചുവെച്ച്‌ കൊളീജിയത്തിന്റെ മാത്രം തീരുമാനത്തിലാണ് ജഡ്ജി നിയമനം നടക്കുന്നത് എന്ന പ്രചരണത്തില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമമന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ഗവര്‍ണര്‍, ഹൈക്കോടതി കൊളീജിയം, രഹസ്യാന്വേഷണ വിഭാഗം, എക്‌സിക്യുട്ടീവ് ഇങ്ങനെ ഒട്ടേറെ പേര്‍ ചേര്‍ന്ന് കൈക്കൊള്ളുന്ന തീരുമാനമാണ് ജഡ്ജി നിയമനമെന്നും ജസ്റ്റിസ് രമണ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles