Thursday, January 8, 2026

പിടിച്ചെടുത്ത 22 കി.ഗ്രാം കഞ്ചാവിൽ കോടതിയിൽ ഹാജരാക്കിയത് 50 ഗ്രാം മാത്രം; 21.9 കിലോയും പോലീസ് സ്‌റ്റോറിലെ എലികൾ തിന്നെന്ന് പോലീസ്; പ്രതികളെ കോടതി വെറുതേവിട്ടു ; വിചിത്ര സംഭവം എം കെ സ്റ്റാലിന്റെ തമിഴ്നാട്ടിൽ

ചെന്നൈ : പിടിച്ചെടുത്ത 22 കി.ഗ്രാം കഞ്ചാവില്‍ പോലീസ് കോടതിയിൽ സമർപ്പിച്ചത് 50 ഗ്രാം മാത്രം! 50 ഗ്രാം കഞ്ചാവ് ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചെന്നും ബാക്കി 21.9 കി.ഗ്രാം കഞ്ചാവും എലികള്‍ ഭക്ഷിച്ചെന്നുമാണ് തമിഴ്‌നാട് ചെന്നൈ മറീന പോലീസ് കോടതിയിൽ അറിയിച്ചത്. ഇതോടെ കഞ്ചാവ് കേസിലെ പ്രതികളായ രണ്ടുപേരെയും കോടതി വെറുതേവിട്ടു.

2020-ലാണ് രാജഗോപാല്‍, നാഗേശ്വര റാവു എന്നിവരെ 22 കിലോ കഞ്ചാവുമായി ചെന്നൈ മറീന പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ എന്‍ഡിപിഎസ്. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാൽ പിടിച്ചെടുത്തുവെന്നവകാശപ്പെട്ട തൊണ്ടി മുതലായ 22 കി.ഗ്രാം കഞ്ചാവില്‍ 50 ഗ്രാമാണ് കോടതിയിൽ പോലീസ് ഹാജരാക്കിയത്. പോലീസ് സ്‌റ്റോറില്‍ സൂക്ഷിച്ച 21.9 കിലോ കഞ്ചാവും എലികള്‍ കഴിച്ചു തീര്‍ത്തെന്നായിരുന്നു പോലീസിന്റെ പ്രതികരണം. കുറ്റപത്രത്തില്‍ പരാമര്‍ശിച്ച അത്രയും അളവ് കഞ്ചാവ് ഹാജരാക്കാന്‍ പോലീസ് പരാജയപ്പെട്ടതോടെ പ്രതികളായ രണ്ടുപേരെയും കോടതി വെറുതെ വിട്ടു .

Related Articles

Latest Articles