തിരുവനന്തപുരം:സംസ്ഥാനത്തെ മൂന്ന് ഐടി പാര്‍ക്കുകളിലായി ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍.ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന ‘പ്രതിധ്വനി’ സംഘടിപ്പിക്കുന്ന വിര്‍ച്വല്‍ ജോബ് ഫയറില്‍ ആണ് ഇത്രയും ഒഴിവുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐടി ജോലികള്‍ അന്വേഷിക്കുന്നവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. 75ല്‍പരം കമ്പനികളാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാനായി ജോബ് ഫെയറില്‍ പങ്കെടുക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് ഐടി മേഖലയില്‍ വന്‍ തൊഴില്‍നഷ്ടമായിരുന്നു സംഭവിച്ചിരുന്നത്. അത്തരം പ്രതിസന്ധികള്‍ മൂലം പുതിയതായി ജോലി തേടുന്നവര്‍ക്കും മെച്ചപ്പെട്ട കമ്പനികളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കും.തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്,കൊച്ചി ഇന്‍ഫോപാര്‍ക്ക്,കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ കമ്പനികളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുകയെന്ന് പ്രതിധ്വനി ട്രഷറര്‍ രാഹുല്‍ കൃഷ്ണ പറഞ്ഞു. തൊഴില്‍ നേടുന്നവര്‍ അയക്കുന്ന ബയോഡാറ്റ ഓട്ടോമാറ്റിക് സിസ്റ്റം വഴി പരിശോധിക്കുകുയം അതത് കമ്പനികള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
ഈ മാസം 22 മുതല്‍ 30 വരെ ഇന്റര്‍വ്യൂകള്‍ നടക്കും. രജിസ്ട്രേഷന്‍ ഫീസുകള്‍ ഒന്നും ഈടാക്കുന്നില്ല. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ മാസം 17 മുതല്‍ 21 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ സൗജന്യമാണ്.

