Sunday, May 19, 2024
spot_img

സ്ത്രീധനപീഡനം: പാലക്കാട് ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവ്

പാലക്കാട് : സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവ്. പാലക്കാട് ധോണിയിലാണ് സംഭവം നടന്നത്. പത്തനംതിട്ട സ്വദേശി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്.

ഇതേത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന്റെ ക്രൂരത. ഭർത്താവ് മനു കൃഷ്ണനെതിരെ ഗാർഹിക പീഡന നിയമപ്രകാരം കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഭർത്താവ് മനുവിന്റെ പ്രതികരണം. തന്നെയും കുടുംബത്തെയും മനപ്പൂർവ്വം അവഹേളിക്കാനാണ് ശ്രമിക്കുന്നതെന്നും മനു ആരോപിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles