Wednesday, May 15, 2024
spot_img

ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം; ഭർത്താവിന്‍റെ നില ഗുരുതരം

ജയ്​പൂർ: രാജസ്​ഥാനിൽ ഓക്​സിജൻ കോൺസെൻട്രേറ്റർ പൊട്ടിത്തെറിച്ച്​ യുവതിക്ക് ദാരുണാന്ത്യം. ഗംഗാപൂരിലെ ഉദയ്​മോറിലാണ്​ സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ സിംഗും ഭാര്യ സന്തോഷ് മീനയുമാണ് അപകടത്തില്‍പ്പെട്ടത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി ശ്വാസമെടുക്കുന്നതില്‍ സുല്‍ത്താന്‍ സിംഗിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന സുല്‍ത്താന്‍ സിംഗിന് വേണ്ടിയാണ് ഓക്‌സിജന്‍ കോണ്‍സന്റേറ്റര്‍ വാങ്ങിയത്. . ഉപകരണത്തിന് കേടുപാട് സംഭവിച്ചതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേ ആശുപത്രിയിലേക്ക് മാറ്റിയ സുല്‍ത്താന്‍ സിംഗിന്റെ നില ഗുരുതരമായി തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles