കോട്ടയം: പി.സി ജോര്‍ജിന്റെ വീട്ടില്‍ പോലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പി.സി ജോര്‍ജിന്റെ വീട്ടില്‍ പോലീസ് സംഘം എത്തിയത്. കൊച്ചി പോലീസാണ് പി.സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.
കേസില്‍ പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുക്കാനാണ് പോലീസുകാര്‍ എത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരം. മകന്‍ ഷോണ്‍ ജോര്‍ജും മറ്റ് കുടുംബാംഗങ്ങളുമാണ് നിലവില്‍ വീട്ടില്‍ ഉള്ളത്. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി.സി ജോര്‍ജിനെ ഫോണില്‍ ബന്ധപ്പെടാന്‍ നിരവധി തവണ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് കഴിയാതെ വന്നതോടെയാണ് വീട്ടില്‍ നേരിട്ട് എത്തിയത്.
എന്തിനാണ് എത്തിയത് എന്ന കാര്യത്തില്‍ കൊച്ചി പോലീസ് പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള തീരുമാനത്തിലാണ് പി.സി ജോര്‍ജ്. ഇതിന് ശേഷമേ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂവെന്നാണ് വിവരം.

