Tuesday, May 21, 2024
spot_img

ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യം

ദില്ലി:ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യം. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ഇതോടെ ചിദംബരം ഇന്ന് ജയില്‍ മോചിതനാകും.

ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് സിബിഐ അന്വേഷണസംഘം ചിദംബരത്തെ കസ്റ്റഡിയിലെടുത്തത്. സിബിഐ കേസില്‍ ഒക്ടോബര്‍ ഇരുപത്തിരണ്ടിന് സുപ്രിംകോടതി ജാമ്യം നല്‍കി. എന്നാല്‍, ഇതിനിടെ ഐഎന്‍എക്സ് മീഡിയയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചിദംബരത്തിന്റെ അറസ്റ്റ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ പതിനാറിന് തിഹാര്‍ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എയര്‍സെല്‍ കേസില്‍ വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഇ.ഡി ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അടുത്ത ജനുവരി പതിനേഴിന് മാത്രമേ പരിഗണിക്കുകയുള്ളൂ. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ചിദംബരത്തിന്റെ വാദം. സാമ്പത്തിക കുറ്റകൃത്യമാണെന്നും ജാമ്യം അനുവദിക്കരുതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ന്നൊല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു.

Related Articles

Latest Articles