Monday, January 5, 2026

പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രിംകോടതി വിധി; പെൻഷൻ കണക്കാക്കുക 60
മാസത്തെ ശമ്പള ശരാശരിയിൽ

ദില്ലി: പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികൾക്ക് ആശ്വാസം. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു. 15,000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി. ഉയര്‍ന്ന വരുമാനം അനുസരിച്ച് പെന്‍ഷനില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

1.16ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ നാല് മാസത്തെ സമയം അനുവദിച്ചു. 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ നിശ്ചയിക്കുക. 2014 സെപ്തംബറിന് മുന്‍പ് വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല.

Related Articles

Latest Articles