Friday, November 6, 2026

‘ചവിട്ടിയത് ഞാൻ അല്ല!! ചോദ്യം കേട്ടാൽ ഞാൻ ചവിട്ടിയതാണെന്ന് തോന്നുമല്ലോ?? കണ്ണൂരിൽ ; കാറിൽ ചാരി നിന്ന കുട്ടിയെ ചവിട്ടി തെറിപ്പിച്ച സംഭവത്തിലെ ചോദ്യത്തോട് ക്ഷുഭിതനായി മറുപടി നൽകി സ്പീക്കർ

തിരുവനന്തപുരം: കാറിൽ ചാരി നിന്ന അന്യസംസ്ഥാന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി സ്പീക്കറും സ്ഥലം എംഎൽഎയുമായ എഎൻ ഷംസീർ. സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായില്ലേ എന്ന ചോദ്യത്തോട് ആയിരുന്നു രോഷാകുലനായി ഷംസീർ മറുപടി നൽകിയത്. ഞാനല്ലല്ലോ ചവിട്ടിയത് എന്നായിരുന്നു ഷംസീറിന്റെ വാദം.

സ്വകാര്യ മാദ്ധ്യമത്തിന്റെ വാർത്താധിഷ്ടിത പരിപാടിയിൽ ആയിരുന്നു ഷംസീറിന്റെ ഇത്തരത്തിലെ പ്രതികരണം. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ 10 മണിക്കൂറുകൾ പിന്നിട്ടിട്ടും പോലീസ് പ്രതി ശിഹാദിനെ കസ്റ്റഡിയിൽ എടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല ഇന്നലെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ പ്രതിയെ അപ്പോൾ തന്നെ പറഞ്ഞുവിടുകയും ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയില്ലേ എന്ന് മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചത്.

എന്നാൽ ചവിട്ടിയത് താനല്ലെന്നായിരുന്നു ഇതിന് ഷംസീർ നൽകിയ മറുപടി. സംഭവം പോലീസ് വിശദമായി പരിശോധിക്കും. ഞാനല്ല ചവിട്ടിയത്. നിങ്ങളുടെ ചോദ്യം കേട്ടാൽ ഞാനാണ് ചവിട്ടിയത് എന്ന് തോന്നുമല്ലോ. ഓകെ ശരി- ഇങ്ങനെയായിരുന്നു ഷംസീർ നൽകിയ മറുപടി.

Related Articles

Latest Articles