Friday, December 26, 2025

പൗരത്വ നിയമ ഭേദഗതി; പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പാക് ബന്ധമുണ്ടോ എന്ന് സംശയം: പി.കെ കൃഷ്ണദാസ്

ആലപ്പുഴ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പാക് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഇന്ത്യയിലെ കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ തന്നെ റിപ്പോര്‍ട്ട് നല്‍കിയതാണ്. എന്നിട്ടും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ലെന്ന് കൃഷ്ണദാസ് ചോദിച്ചു.

പോപ്പുലര്‍ ഫ്രണ്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. വേസ്റ്റ് ബോക്സിലെ കടലാസിന്റെ വില പോലും ഇല്ലാത്ത പ്രമേയം പാസാക്കിയതിന് പകരം പിഎഫ്ഐയെ നിരോധിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന് ഉത്തര്‍പ്രദേശിലെ കലാപങ്ങളില്‍ പങ്കുണ്ടെന്നും പി.കെ കൃഷ്ണദാസ് ആലപ്പുഴയില്‍ പറഞ്ഞു.

Related Articles

Latest Articles