Monday, April 29, 2024
spot_img

ബിഡിജെഎസിലും ഭിന്നതകൾ രൂക്ഷം :സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു,രാജി അമിത് ഷായ്ക്ക്

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തു.പാര്‍ട്ടിയിലെ രൂക്ഷമായ ഭിന്നതകളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.

2018 ലാണ് കേന്ദ്ര സര്‍ക്കാര്‍ സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിയമിച്ചത്. അടുത്തിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.

സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയന്‍ വെള്ളാപ്പള്ളി നടേശന്‍ പിരിച്ചു വിടുകയും ചെയ്തിരുന്നു ഇതിനു പിന്നാലെ രേഖകള്‍ മോഷ്ടിച്ചെന്നാരോപിച്ച് സുഭാഷ് വാസുവിനെതിരെ താലൂക്ക് യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസിനെ സമീപിച്ചിരുന്നു.ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ പദവി.

Related Articles

Latest Articles