തിരുവനന്തപുരം: മൂന്നാമത് പരമേശ്വർജി അനുസ്മരണ സമ്മേളനത്തിൻ്റെ മുഴുനീള സംപ്രേക്ഷണം തത്വമയി നെറ്റ് വർക്കിൽ തത്സമയം. വൈകിട്ട് 5ന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണം നടത്തും. ‘നീതിയുക്തമായ ലോകക്രമം രൂപപ്പെടുത്തുന്നതില്‍ ഭാരത്തിൻ്റെ പങ്ക്; ഭാവിയിലേക്കുള്ള വീക്ഷണം’ എന്നതാണ് മൂന്നാമത് പി. പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണത്തിൻ്റെ വിഷയം.
കേരളത്തിൻ്റെ ബൗദ്ധിക മേഖലയിൽ തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ദാർശനികനും, വാഗ്മിയും , കവിയുമായിരുന്നു പരമേശ്വർ ജി. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ ആദ്യകാല പ്രചാരകരിൽ ഒരാളായിരുന്നു അദ്ദേഹം. ഹൈന്ദവ ദർശനങ്ങളിലും കാഴ്ചപാടിലും ഉണ്ടാക്കിയ ഉണർവ്വ് കാലാതിവർത്തിയായി നിലനിന്നു.
ഭാരതീയ ദർശനങ്ങളെ ആഴത്തിൽ പഠിച്ചതിനൊപ്പം കമ്മ്യൂണിസമുൾപ്പെടെ വൈദേശിക തത്വസംഹിതകളുടെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കാനും പരമേശ്വർജിക്ക് കഴിഞ്ഞിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടർ എന്നതിന് പുറമെ, ജനസംഘം ഉപാദ്ധ്യക്ഷൻ, വിവേകാനന്ദ കേന്ദ്രം പ്രസിഡൻ്റ്, ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങി വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2018ൽ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2020 ഫെബ്രുവരി 9നാണ് അദ്ദേഹം അന്തരിച്ചത്
തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://bit.ly/3ZsU9qm

