വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടെ ആഹ്ളാദം
ദില്ലി : ആദ്യടെസ്റ്റിനു സമാനമായി സ്പിൻ കെണി പ്രതീക്ഷിച്ചിറങ്ങിയ കങ്കാരുക്കൾക്ക് കണക്കുകൂട്ടലുകളെല്ലാം തെറ്റി. പേസർ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലാണ് ഇത്തവണ കങ്കാരുക്കളെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞൊതുക്കിയത്. ഒന്നാം ഇന്നിങ്സിൽ 78.3 ഓവറിൽ ഓസ്ട്രേലിയ 263 റൺസിനാണു പുറത്തായത്. ഓസ്ട്രേലിയയ്ക്കായി ഓപ്പണർ ഉസ്മാൻ ഖവാജ (81), പീറ്റർ ഹാൻഡ്സ്കോംബ് (72*) എന്നിവർ അർധസെഞ്ചറി നേടി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.
125 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കമാണ് 81 റൺസെടുത്താണ് ഖവാജ ഓസീസിന്റെ ടോപ് സ്കോററായത്. ഹാൻഡ്സ്കോംബ് 142 പന്തിൽ ഒൻപതു ഫോറുകളോടെയാണ് 72 റൺസെടുത്ത് പുറത്താകാതെ നിന്നു. 59 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 33 റൺസെടുത്ത ക്യാപ്റ്റനും പേസ് ബൗളറുമായ പാറ്റ് കമ്മിൻസിന്റെ പ്രകടനവും ശ്രദ്ധേയമായി.
ഓപ്പണർ ഡേവിഡ് വാർണർ (44 പന്തിൽ 15), മാർനസ് ലബുഷെയ്ൻ (25 പന്തിൽ 18), ട്രാവിസ് ഹെഡ് (30 പന്തിൽ 12) നേഥൻ ലയൺ (26 പന്തിൽ 10) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ സൂപ്പർ താരം സ്റ്റീവ് സ്മിത്ത് (0), അലക്സ് കാരി (0), ടോഡ് മർഫി (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന കുനേമൻ 12 പന്തിൽ ആറു റൺസെടുത്ത് വിക്കറ്റ് നഷ്ടമായി തിരികെ നടന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 9 ഓവറിൽ 21 റൺസ് നേടിയിട്ടുണ്ട്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…