ദില്ലി:പത്മപുരസ്കാരം ലഭിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് സംവിധായകൻ കരൺ ജോഹർ. പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. ‘അച്ഛൻ തന്നെ ഓർത്ത് ഏറെ അഭിമാനം കൊള്ളും…. അമ്മ സന്തോഷിക്കും’ എന്നാണ് കുറിച്ചിരിക്കുന്നത്. മാത്രമല്ല പുരസ്കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കുറിപ്പിലൂടെ പറയുന്നു.
കരൺ ജോഹർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ..
‘ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത മുഹൂർത്തമായിരുന്നു കഴിഞ്ഞ ദിവസം വൈകീട്ടുണ്ടായത്. ഈ അസുലഭ നിമിഷത്തിൽ എന്റെ പിതാവ് അഭിമാനിക്കുമെന്ന് അറിയാം. അമ്മ ഏറെ സന്തോഷം കൊള്ളും. കഴിഞ്ഞ ദിവസം എനിക്ക് പുരസ്കാരം ലഭിച്ചുവോയെന്ന് കുട്ടികൾ ചോദിച്ചു. ഞാൻ പറഞ്ഞു അതേ. ഒരിക്കൽ പത്മപുരസ്കാരം എന്റേതാകുമെന്ന് പ്രതീക്ഷിച്ചിരുന്നു’-
ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകൾക്കായിരുന്നു കരൺ ജോഹറിന് പുരസ്കാരം നൽകിയത്. അദ്ദേഹത്തിന് പുറമേ സിനിമാ മേഖയിൽ നടി കങ്കണാ റണാവത്, നിർമ്മാതാവ് ഏക്താ കപൂർ എന്നിവരും പുരസ്കാരത്തിന് അർഹരായി. കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലായിരുന്നു ജേതാക്കൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…
മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…
വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി
അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…
സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…
ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്