Saturday, May 18, 2024
spot_img

“സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപി ! കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ല; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരും !” – കോൺഗ്രസിനെതിരെ രൂക്ഷവിമർശനം തുടർന്ന് പത്മജ വേണു ഗോപാൽ

കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പാർട്ടി വിട്ട് ബിജെപിയിലെത്തിയ പത്മജ വേണു ഗോപാൽ. സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന പാർട്ടിയാണ് ബിജെപിയെന്നും കോൺഗ്രസിനും സിപിഎമ്മിനും നല്ല നേതാക്കളില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ചവിട്ടും കുത്തും അപമാനവും സഹിച്ചാണ് കോൺഗ്രസിൽനിന്നതെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എഐസിസി ആസ്ഥാനം അടച്ചു പൂട്ടേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.

‘‘55 – 60 വയസ് കഴിഞ്ഞവരാണ് യൂത്ത് കോൺഗ്രസ് യോഗത്തിനു പോകുന്നത്. രാഷ്ട്രീയം മടുത്ത് മതിയാക്കാൻ ആഗ്രഹിച്ചിരുന്നു. നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങൾ കണ്ട് ആകൃഷ്ടയായാണ് ബിജെപിയിൽ ചേർന്നത്. ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും. അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിലും എൻഡിഎ നേട്ടം കൊയ്യും. സാധാരണ പ്രവർത്തകയായി പ്രവർത്തിക്കാനാണു താൽപര്യം’’– പത്മജ വേണുഗോപാൽ പറഞ്ഞു.

Related Articles

Latest Articles