Monday, June 3, 2024
spot_img

പത്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപൂരത്ത് എത്തും ;ഉജ്ജ്വല സ്വീകരണത്തിന് തയ്യാറെടുത്ത് ബിജെപി,സ്ഥാനാർത്ഥിത്വത്തിൽ ഇന്ന് തീരുമാനമാകും

ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കാൻ ബിജെപി. ഇന്ന് തലസ്ഥാനത്ത് എത്തുന്ന പത്മജക്ക് ഉജ്ജ്വല സ്വീകരണം ഒരുക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ബിജെപി സംസ്ഥാന ഓഫീസിൽ വാർത്താ സമ്മേളനവും നടക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ, ശ്രീ കുമ്മനം രാജശേഖരൻ, അഡ്വ. ജോർജ് കുര്യൻ, അഡ്വ. പിസുധീർ, അഡ്വ വിവി രാജേഷ് തുടങ്ങിയവർ പത്മജയെ വരവേൽക്കാൻ വാർത്താസമ്മേളനത്തിന് എത്തും.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്മജയെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. പാർട്ടി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുടെ വസതിയിൽ ചർച്ചകൾക്കു ശേഷമാണ് പത്മജ ബിജെപി ആസ്ഥാനത്തെത്തി അദ്ദേഹത്തിൽനിന്ന് അംഗത്വം സ്വീകരിച്ചത്. പത്മജ എവിടെ മത്സരിക്കും എന്നത് അടക്കമുള്ള കാര്യങ്ങൾ ഇന്ന് തലസ്ഥാനത്ത് പറയും.

Related Articles

Latest Articles