അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയിൽ. 200 കോടിയുടെ ലഹരി വസ്തുക്കളുമായിട്ടാണ് പാക് ബോട്ട് പിടിയിലായത്. ഗുജറാത്ത് തീരത്ത് നിന്ന് 10 കിലോമീറ്റർ മാറിയാണ് ബോട്ട് ഉണ്ടായിരുന്നത്.
40 കിലോ വരുന്ന ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടാനായത്. ബോട്ടും ബോട്ടിൽ ഉള്ള പാക് പൗരന്മാരെയും അൽപ സമയത്തിനകം തീരത്തേക്ക് എത്തിക്കും.

