Monday, May 20, 2024
spot_img

പാക് പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി;
ജീവിത പങ്കാളിയായത് മുൻ പാക് നായകൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷ

കറാച്ചി : പാക്കിസ്ഥാൻ യുവ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി വിവാഹിതനായി. പാക്കിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയാണു ഷഹീന്റെ ജീവിത പങ്കാളിയായത്. കറാച്ചിയിൽ നടന്ന വിവാഹച്ചടങ്ങിൽ ക്രിക്കറ്റ്,രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

ഷഹീൻ നായകനായ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീം ലാഹോർ ക്വാലാൻഡേഴ്സ് അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വിവാഹ ചടങ്ങിലെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിനിടെ കാലിനു പരുക്കേറ്റ ഷഹീൻ , പാക്കിസ്ഥാൻ സൂപ്പർ ലീഗിനു മുന്‍പേ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഫെബ്രുവരി പതിമൂന്നിനാണ് പാക്കിസ്ഥാൻ സൂപ്പര്‍ ലീഗിന്റെ എട്ടാം പതിപ്പിനു തുടക്കമാകുന്നത്.

Related Articles

Latest Articles