Monday, January 5, 2026

ക്രിക്കറ്റിൽ ഇന്ത്യയുടെ തോൽവി; സമൂഹമാദ്ധ്യമത്തിൽ ആഘോഷമാക്കി പാക് അനുകൂല പോസ്റ്റ്; വർഗീയവാദികൾക്കെതിരെ കേസ്

ബംഗളൂരു: പാക് അനുകൂല പോസ്റ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച മൂന്ന് മുസ്ലീം യുവാക്കൾ അറസ്റ്റിൽ. കോലാർ ജില്ലയിലെ യുവാക്കൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. ആർ.വെങ്കിടേശപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഫയൽ ചെയ്തത്.

2022-ലെ ഏഷ്യാ കപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചതിന് ശേഷം യുവാക്കൾ വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്തു. ഇത് കണ്ട വെങ്കിടേശപ്പയാണ് പരാതിയുമായി രംഗത്തെത്തിയത്.

അവസാന രണ്ട് ഓവറിൽ പാക്കിസ്ഥാന് 26 റൺസ് വേണ്ടിയിരിക്കെ സീനിയർ പേസർ ഭുവനേശ്വർ അവസാന ഓവറിൽ 19 റൺസ് വഴങ്ങിയപ്പോഴാണ് ഇന്ത്യ അഞ്ച് വിക്കറ്റിന് മത്സരത്തിൽ പരാജയപ്പെട്ടത്.

Related Articles

Latest Articles