ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം അടിച്ചു തകർത്തതിനു പിന്നാലെ ക്രിസ്ത്യൻ പള്ളികൾക്കു നേരെയും ആക്രമണം. ക്രിസ്ത്യൻ പള്ളികൾ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഇമ്രാൻ സർക്കാർ. ക്രിസ്ത്യൻ പള്ളികൾ ഇടിച്ചു പൊളിച്ചു. ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ആരോപിച്ചായിരുന്നു ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയത്. കറാച്ചിയിലെ ഗുജ്ജാർ നുള്ളാ മേഖലയിൽ സ്ഥിതിചെയ്തിരുന്ന പള്ളികൾക്ക് നേരെയായിരുന്നു അതിക്രമം. ഭൂമി കയ്യേറി നിർമ്മിച്ചതെന്ന് ആരോപിച്ച് നാലോളം പള്ളികൾ അധികൃതർ പൊളിച്ചു നീക്കി. വരും ദിവസങ്ങളിലും മുസ്ലീം ഇതര ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 150 ഓളം ആളുകൾ ഞായറാഴ്ച പ്രാർത്ഥനകൾക്കായി ഒത്തു ചേർന്നിരുന്ന പള്ളികളാണ് പൊളിച്ചു നീക്കിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതേസമയം ഇനി സെന്റ് ജോസഫ് പള്ളി മാത്രമാണ് മേഖലയിൽ ബാക്കിയുള്ളത്. കേവലം രണ്ട് ആഴ്ചയ്‌ക്കുള്ളിലാണ് പള്ളികൾ പൊളിച്ചു നീക്കിയത്. എന്നാൽ പൊളിച്ച പള്ളികൾക്ക് പകരമായി പുതിയ പള്ളികൾ ഭരണകൂടം നിർമ്മിച്ച് തരണമെന്ന് പ്രദേശവാസിയായ സൊഹൈബ് ജാവേദ് പറഞ്ഞു. ഇതിന് മുൻപ് പ്രദേശത്തെ പള്ളികൾ പൊളിച്ചപ്പോൾ പുതിയവ നിർമ്മിച്ച് നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഇതെല്ലാം വാക്കുകളിൽ മാത്രം ഒതുങ്ങിയെന്നാണ് ഇയാൾ പറയുന്നത്.
എന്നാൽ കഴിഞ്ഞ മാസം മതഭ്രാന്ത് പിടിച്ച ഒരു സംഘം പാകിസ്ഥാനിലെ ഒരു ക്ഷേത്രം അടിച്ചു തകർത്തിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാനിലെ സിദ്ധി വിനായക ക്ഷേത്രം ആണ് മതഭ്രാന്തന്മാർ അടിച്ചുതകർത്തത്. ആയുധ ധാരികളായ അക്രമികള്‍ ക്ഷേത്രത്തിന് മുന്നില്‍ തടിച്ച് കൂടുകയും ഇരുമ്പ് ദണ്ഡുകള്‍, വടികള്‍, കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചില ഭാഗങ്ങളില്‍ തീയിടാനും ശ്രമമുണ്ടായി. ക്ഷേത്രത്തിന് വ്യാപകമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ആക്രമികളുടെ ദൃശ്യം സോഷ്യല്‍ മീഡിയിലൂടെ പ്രചരിച്ചിട്ടും ഒരാളെപ്പോലും പിടികൂടാൻ പാക് സർക്കാർ തയ്യാറായിരുന്നില്ല.
എന്നാൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഖേദം രേഖപ്പെടുത്തി ഇമ്രാൻ ഖാൻ രംഗത്തുവന്നതും, പാക് സുപ്രീംകോടതി ഇവരെ പിടികൂടണമെന്ന് ഉത്തരവിട്ടതും. എന്നാൽ ഇപ്പോൾ വീണ്ടും ന്യൂനപക്ഷങ്ങൾക്ക് നേരെയും, ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളോട് കടുത്ത ക്രൂരതയാണ് പാക് സർക്കാർ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

