Saturday, January 3, 2026

അഖ്‌നൂർ നുഴഞ്ഞു കയറ്റത്തിന് പിന്നിൽ പാക് സൈന്യം തന്നെ; നിരീക്ഷണ ഉപകരണങ്ങളുടെ ശ്രദ്ധ തിരിക്കാൻ സ്വന്തം പോസ്റ്റുകൾ തീവച്ച് നശിപ്പിച്ചു; തെളിവുകൾ ശേഖരിച്ച് ഇന്ത്യ

ശ്രീനഗർ: ജമ്മുകശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം നടത്തിയ ഭീകരരെ സഹായിക്കാൻ പാക് സൈന്യം സ്വന്തം പോസ്റ്റുകൾ തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്. അതിർത്തിയിലുള്ള നിരീക്ഷണ ഉപകരണങ്ങളുടെ ശ്രദ്ധ തിരിച്ച് ഭീകരർക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കാനായാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം അതിർത്തിയിൽ വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റുകൾ കത്തിച്ച വിവരം പുറത്ത് വന്നത്.

ജമ്മു ജില്ലയിലെ അഖ്‌നൂർ സെക്ടറിൽ ഖൗറിലെ അതിർത്തി പ്രദേശത്താണ് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങളെ ചെറുത്തു തോൽപ്പിച്ചത്. നീരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അതിർത്തിയിൽ നാല് ഭീകരരുടെ നീക്കം സൈന്യം കണ്ടെത്തിയത്.

Related Articles

Latest Articles