Sunday, December 28, 2025

പാകിസ്ഥാനിൽ ഭീകരാക്രമണം;സമാധാന ദൗത്യസംഘാംഗം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച് പോലീസ്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ സമാധാന ദൗത്യസംഘാംഗം ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പക്തുങ്ക്വയിലായിരുന്നു സംഭവം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

സമാധാന സമിതി അംഗവും, മുൻ വില്ലേജ് ഡിഫൻസ് കൗൺസിൽ ചെയർമാനുമായ ഇദ്രീസ് ഖാൻ ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സുരക്ഷാ ഭടന്മാരായ രണ്ട് പേരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിലുണ്ട്. ബരാ ബന്ദി മേഖലയിൽ ആയിരുന്നു ബോംബ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരർക്കായുള്ള തിരച്ചിൽ തുടങ്ങിയതായി പോലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. ഭീകരാക്രമണത്തെ ഖൈബർ പക്തുങ്ക്വ മുഖ്യമന്ത്രി മഹ്മൂദ് ഖാൻ അപലപിച്ചു.

Related Articles

Latest Articles