Sunday, June 2, 2024
spot_img

ഗുജറാത്തിൽ ലിഫ്റ്റ് തകർന്ന് ഏഴു തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടു; ഒരാൾ ഗുരുതരാവസ്ഥയിൽ

 

ഗുജറാത്ത് : അഹമ്മദാബാദ് നഗരത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്ന് ഏഴു തൊഴിലാളികൾ മരണപ്പെട്ടു.ഒരാൾ ഗുരുതരവസ്ഥയിലാണ്.

ഗുജറാത്ത് യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപമാണ് കെട്ടിടം പണിയുന്നത്.

“തൊഴിലാളികളെ കയറ്റിക്കൊണ്ടിരുന്ന ലിഫ്റ്റ് ഏഴാം നിലയിൽ നിന്ന് നിലത്തേയ്ക്ക് ഇടിച്ച് ഏഴു തൊഴിലാളികൾ മരിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി,” സോൺ 1 ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ലവീന സിൻഹ പറഞ്ഞു.

ദാരുണമായ അപകടത്തിൽ കൊല്ലപ്പെട്ട ഏഴുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സഞ്ജയ്ഭായ് ബാബുഭായ് നായക്, ജഗദീഷ്ഭായ് രമേഷ്ഭായ് നായക്, അശ്വിൻഭായ് സോംഭായ് നായക്, മുകേഷ് ഭരത്ഭായ് നായക്, മുകേഷ്ഭായ് ഭാരത്ഭായ് നായക്, രാജ്മൽ സുരേഷ്ഭായ് ഖരാഡി, പങ്കജ്ഭായ് എന്നിവരാണ് മരണപ്പെട്ടവർ

Related Articles

Latest Articles