Wednesday, September 23, 2026

അതിർത്തി കടന്ന് പാകിസ്ഥാൻ ഡ്രോൺ; വെടിവെച്ച് വീഴ്ത്തി സുരക്ഷാ സേന

പഞ്ചാബ്: അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോൺ സുരക്ഷാ സേന വെടിവെച്ച് വീഴ്‌ത്തി. പഞ്ചാബിലെ ഗുരുദാസ്പൂരിലെ അതിർത്തിയിലൂടെ ഇന്ത്യയിൽ കടക്കാൻ ശ്രമിച്ച ഡ്രോണാണ് ബിഎസ്എഫ് വെടിവെച്ചത്. സംഭവത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ ഊർജ്ജിതമാക്കി.

ഇതിന് മുമ്പും പ്രദേശത്ത് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഏകദേശം 25 മിനിറ്റോളമാണ് ഡ്രോൺ അതിർത്തിയിൽ കറങ്ങിയത്. സുരക്ഷാ സേനയുടെ വെടിവെയ്പ്പിനെ തുടർന്ന് പാക് അതിർത്തിയിലേക്ക് തിരികെ പോവുകയായിരുന്നു. സെപ്റ്റംബറിൽ ബിഎസ്എഫിന്റെ പോസ്റ്റിന് സമീപവും പാക് ഡ്രോൺ പറന്നിരുന്നു.

പാകിസ്ഥാൻ വഴി ലഹരി മരുന്നുകൾ, ആയുധങ്ങൾ, സ്‌ഫോടക വസ്തുക്കൾ, വെടിമരുന്ന് തുടങ്ങിയവ എത്തിക്കുന്നതിനാണ് പ്രധാനമായും ഡ്രോണുകൾ ഉപയോഗിക്കുന്നതെന്ന് സുരക്ഷാ സേനയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles