Saturday, June 15, 2024
spot_img

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് മൗലവി ഇക്കാര്യം ആവശ്യപ്പെടുന്നത്. വീഡിയോയ്‌ക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ‘യാഥാസ്ഥിതിക ഹിന്ദുമതം’ പ്രോത്സാഹിപ്പിക്കുന്ന ഒരു പാർട്ടി ഇന്ത്യ ഭരിക്കുന്ന കാലഘട്ടത്തിൽ ആയിരക്കണക്കിന് ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ സാക്കിർ നായിക്കിന് സാധിച്ചുവെന്നാണ് മൗലവി അവകാശപ്പെടുന്നത്.

, “ഇന്ന് ഡോ. സാക്കിർ നായിക് തൻ്റെ വീഡിയോകളിലൂടെ നിരവധി ഹിന്ദുക്കളെ മതപരിവർത്തനം ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയങ്ങളിൽ ഇത്തരമൊരു യാഥാസ്ഥിതിക ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാർ നിലവിലുണ്ട്. എന്നാൽ മോദിയുടെ ഭരണം മൂലം ഡോ സാക്കിർ നായിക് ഇബ്രാഹിം നബിയെപ്പോലെ ഒരു പാവപ്പെട്ടവൻ്റെ ജീവിതം നയിക്കാൻ നിർബന്ധിതനാകുന്നു. ഡോ സാക്കിർ നായിക് തൻ്റെ വീഡിയോകളിലൂടെ നിരവധി ഹിന്ദുക്കളെ മതം മാറ്റുന്നത് നമ്മൾ കണ്ടിട്ടുണ്ട്, പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം അല്ലാഹുവിൻ്റെ സുഹൃത്തല്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ ചക്രവർത്തി അല്ലാത്തത്?” പാകിസ്ഥാൻ മൗലവി പറഞ്ഞു.

വിദ്വേഷ പ്രസംഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ഇന്ത്യ തേടുന്ന കുറ്റവാളിയായ സാക്കിർ നായിക്ക് ഏറെ നാളായി മലേഷ്യയിൽ അഭയം തേടിയിരിക്കുകയാണ്.

അതേസമയം മൗലവിയുടെ വീഡിയോയ്ക്ക് കീഴിൽ കടുത്ത വിമർശന കമന്റുകളാണ് നിറയുന്നത്.

“ബിജെപി അധികാരത്തിൽ വന്നതിന് ശേഷം നിങ്ങളുടെ സാക്കിർ നായിക് എന്തിനാണ് ഓടിപ്പോയതെന്ന് ആദ്യം ഞങ്ങളോട് പറയൂ,” എക്‌സിലെ ഉപയോക്താവ് ചോദിച്ചു.

സക്കീർ നായിക്ക് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം സത്യസന്ധനാണെങ്കിൽ പിന്നെ എന്തിനാണ് ഓടിപ്പോയതെന്നും മറ്റൊരാൾ ചോദിച്ചു.

അടുത്തിടെ ഒരു ക്ഷേത്ര നിർമ്മാണ പദ്ധതിക്കായി യുഎഇയിൽ ജോലി വാഗ്ദാനം സ്വീകരിക്കുന്നതിൽ നിന്ന് ഒരു മുസ്ലീം യുവാവിനെ നിരുത്സാഹപ്പെടുത്തുന്ന സാക്കിർ നായിക്കിന്റെ വീഡിയോ പുറത്ത് വന്നിരുന്നു.

Related Articles

Latest Articles