ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ശക്തമായ തീവ്രവാദി ആക്രമണത്തില്‍ നിരവധി സുരക്ഷാ സൈനികര്‍ക്ക് പരിക്ക്. ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയിലാണ് സ്‌ഫോടനം നടന്നത്. സൈനികരുമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് നേരേയാണ് ആക്രമണം നടന്നത്. സ്‌ഫോടക വസ്തുക്കള്‍ വഴിയരികില്‍ സ്ഥാപിച്ചിരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തീവ്രവാദ സംഘടനകള്‍ ആരും തന്നെ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതേ വരെ ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ച ദിവസം ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. കുട്ടികളുടെ കളിപ്പാട്ടത്തിനുള്ളില്‍ സ്‌ഫോടക വസ്തു നിറച്ചാണ് ആക്രമണം നടത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

