Saturday, October 3, 2026

അതിർത്തി ക്യാംപുകളിൽ അഞ്ഞൂറോളം പാക് ഭീകരരുടെ സാന്നിധ്യം ;ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിൽ

ഭദേര്‍വാ: അഞ്ഞൂറോളം ഭീകരര്‍ ജമ്മുകശ്മീരിലേക്കു കടക്കാന്‍ തയ്യാറായി പാക് അധീന കശ്മീരിലെ ക്യാമ്ബുകളില്‍ കഴിയുന്നുണ്ടെന്ന് കരസേനയുടെ ഉത്തരമേഖലാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ്.

പുറത്തുനിന്നെത്തിയ മുന്നൂറോളം ഭീകരര്‍ സംസ്ഥാനത്ത് ഇപ്പോഴുണ്ടെന്നും അവര്‍ നാട്ടുകാരായ ഭീകരരുമായിച്ചേര്‍ന്ന് കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരരുടെ എണ്ണം എത്രയായാലും തടയാന്‍ സൈന്യം തയ്യാറാണ്.

ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ ഭീകരര്‍ക്കെത്തിച്ചുകൊടുക്കുന്നതാണ് പാകിസ്താന്റെ പുതിയ രീതിയെന്നും പഞ്ചാബില്‍ ഡ്രോണ്‍ കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു

Related Articles

Latest Articles