Monday, January 5, 2026

പാക് പ്രേമികൾക്ക് നമ്മുടെ മണ്ണിൽ സ്ഥാനമില്ല ! തുർക്കിയുടെ ബേക്കറി ഉത്പന്നങ്ങൾ ബഹിഷ്കരിക്കും ! തീരുമാനവുമായി ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ

ഇന്ത്യ – പാക് സംഘർഷത്തിൽ പാകിസ്ഥാന് പിന്തുണ നൽകി കൊണ്ട് ഡ്രോണുകൾ അടക്കമുള്ള ആയുധങ്ങൾ നൽകി സഹായിച്ച തുർക്കിക്കെതിരെ കടുത്ത നടപടികൾ തുടർന്ന് ഭാരതം. ബേക്കറി ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുപയോഗിക്കുന്ന തുര്‍ക്കിയില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ ബഹിഷ്‌കരിക്കുമെന്ന് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ബേക്കറി ഉത്പന്നങ്ങള്‍ക്കായുള്ള ഡ്രൈഫ്രൂട്‌സ്, നട്‌സ്, ജെല്‍സ്, ഫ്‌ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. ഇവകൂടാതെ ഭഷ്യ സംസ്കരണത്തിനുപയോഗിക്കുന്ന മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

ബേക്കറി ഉത്പന്നങ്ങള്‍ക്കായി ഇന്ത്യയിലേക്ക് നല്ലൊരു പങ്ക് അസംസ്‌കൃത വസ്തുക്കള്‍ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. തുര്‍ക്കിയില്‍ നിന്നുള്ളവയ്ക്ക് പകരം ഇന്ത്യയില്‍ നിന്നുള്ള അസംസ്‌കൃതവസ്തുക്കള്‍ തന്നെ ഉപയോഗപ്പെടുത്താനാകും രാജ്യത്തിന്റെ ശ്രമം. . നേരത്തെ, തുര്‍ക്കിയില്‍ നിന്നുള്ള പഴങ്ങള്‍ ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ വ്യാപാരികള്‍ തീരുമാനിച്ചിരുന്നു.

നേരത്തെ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള യാത്രകള്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ വന്‍തോതില്‍ റദ്ദാക്കിയിരുന്നു. തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ ഇന്ത്യയിലെ വിവിധ സർവകലാശാലകൾ റദ്ദാക്കിയിരുന്നു.

Related Articles

Latest Articles