Thursday, May 2, 2024
spot_img

ഭീകരർക്ക് പാകിസ്ഥാൻ വക സൈനിക പരിശീലനം:ശേഷം ഇന്ത്യൻ അതിർത്തിയിലേക്ക് പറഞ്ഞയക്കുന്നു തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായ പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് എസ് ജയ്ശങ്കർ

ദില്ലി : പാകിസ്ഥാനെ വീണ്ടും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. എല്ലാ ദിവസവും ഭീകരർക്ക് സൈനിക പരിശീലനം നൽകി ഇന്ത്യൻ അതിർത്തിയിലേക്ക് പറഞ്ഞയക്കുകയാണ് പാകിസ്ഥാനെന്ന് എന്ന് വിദേശകാര്യ മന്ത്രി തുറന്നടിച്ചു. ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് പിന്നിലും മുംബൈ ഭീകരാക്രമണത്തിന് പിന്നിലും പാകിസ്ഥാന് പങ്കുണ്ട്.

ഭീകരതയുടെ പ്രഭവ കേന്ദ്രം ഇന്ത്യയുടെ തൊട്ടടുത്താണ്. പ്രഭവ കേന്ദ്രം എന്നത് വളരെ നയതന്ത്രപരമായ വാക്കാണ്. ഇന്ത്യൻ പാർലമെന്റ് ആക്രമത്തിന് പിന്നിലും മുംബൈ ന​ഗരത്തിൽ വെച്ച് ഇന്ത്യക്കാരെയും വിദേശികളെയും പാക് ഭീകരർ വേട്ടയാടി കൊലപ്പെടുത്തിയതിലും പാക്കിസ്ഥാന്റെ പിന്തുണ ഭീകരർക്ക് ലഭിച്ചു.

സൈനികർക്ക് പരിശീലനം നൽകുന്നത് പോലെ പാക് ഭരണകൂടം ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യൻ അതിർത്തിയിലേക്ക് ദിവസേന പറഞ്ഞയയ്‌ക്കുന്നു. ഇതിന് വേണ്ടി പ്രത്യേക ഫണ്ടും രാജ്യത്തിന് ലഭിക്കുന്നുണ്ടെന്നും ജയ്ശങ്കർ വിമർശിച്ചു.

Related Articles

Latest Articles