Monday, May 20, 2024
spot_img

നൂപുർ ശർമ്മയെ വധിക്കാനെത്തിയ പാക്കിസ്ഥാൻ പൗരൻ രാജസ്ഥാനിൽ അറസ്റ്റിൽ;ബിഎസ്എഫ് ഹിന്ദുമൽകോട്ട് അതിർത്തിയിൽ നിന്നാണ് റിസ്വാൻ അഷ്റഫിനെ പിടികൂടിയത്

ന്യൂഡൽഹി : മുൻ ബിജെപി നേതാവ് നൂപുർ ശർമ്മയെ വധിക്കാനെത്തിയ പാക്കിസ്ഥാൻ പൗരൻ രാജസ്ഥാനിൽ അറസ്റ്റിൽ. രാജ്യാന്തര അതിർത്തി ലംഘിച്ചെത്തിയ ഇയാളെ ശ്രീ ഗംഗനഗർ ജില്ലയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 16നാണ് ഇയാളെ ബിഎസ്എഫ് ഹിന്ദുമൽകോട്ട് അതിർത്തിയിൽനിന്ന് പിടികൂടിയത്.

സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പട്രോളിങ് സംഘം ഇയാളെ പിടികൂടുകയായിരുന്നുവെന്ന് സുരക്ഷാ സേന അറിയിച്ചു.ഇയാളിൽ നിന്ന് കത്തി പിടിച്ചെടുത്തു. പാക്കിസ്ഥാനിലെ വടക്കൻ പഞ്ചാബിലെ മണ്ഡി ബഹൗദ്ദിൻ നഗരത്തിൽ നിന്നുള്ള റിസ്വാൻ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles