ജെ സി ഡാനിയൽ ഫൗണ്ടേഷന്റെ പതിമൂന്നാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രം കൃഷാന്ദ് ആർ കെ സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’. ‘മധുര’ത്തിലൂടെ അഹമ്മദ് കബീർ മികച്ച സംവിധായകനായി. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ അഭിനയിത്തിന് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ഉടൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുർഗ കൃഷ്ണ മികച്ച നടിയായി. ആർ ശരത്ത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുൺ മോഹൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. 2021ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിന് പരിഗണിച്ചത്.
13-ാമത് ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‍കാരങ്ങള്‍
ചിത്രം- ആവാസവ്യൂഹം (നിര്‍മ്മാണം, സംവിധാനം കൃഷാന്ദ് ആര്‍ കെ)
രണ്ടാമത്തെ ചിത്രം- ഋ (നിര്‍മ്മാണം- ഡോ. ഗിരീഷ് രാംകുമാര്‍, സംവിധാനം- ഫാ. വര്‍ഗീസ് ലാല്‍)
സംവിധായകന്‍- അഹമ്മദ് കബീര്‍ (മധുരം)
നടന്‍- ജോജു ജോര്‍ജ് (മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്)
നടി- ദുര്‍ഗ കൃഷ്ണ (ഉടല്‍)
സ്വഭാവ നടന്‍- രാജു തോട്ടം (ഹോളി ഫാദര്‍)
സ്വഭാവ നടി- നിഷ സാരംഗ് (പ്രകാശന്‍ പറക്കട്ടെ)
ഛായാഗ്രാഹകന്‍- ലാല്‍ കണ്ണന്‍ (തുരുത്ത്)
തിരക്കഥാകൃത്ത്- ചിദംബരം എസ് പൊതുവാള്‍ (ജാന്‍.എ.മന്‍)
അവലംബിത തിരക്കഥ- ഡോ. ജോസ് കെ മാനുവല്‍ (ഋ)
ഗാനരചയിതാവ്- പ്രഭാ വര്‍മ്മ (ഉരു, ഉള്‍ക്കനല്‍)
സംഗീത സംവിധാനം (ഗാനം)- അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്ത്)
പശ്ചാത്തല സംഗീതം- ബിജിബാല്‍ (ലളിതം സുന്ദരം, ജാന്‍.എ.മന്‍)
ഗായകന്‍- വിനീത് ശ്രീനിവാസന്‍
ഗായികമാര്‍- അപര്‍ണ രാജീവ് (തുരുത്ത്), മഞഅജരി (ആണ്, ഋ)
എഡിറ്റിംഗ്- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)
കലാസംവിധാനം- മുഹമ്മദ് ബാവ (ലളിതം സുന്ദരം)
ശബ്ദമിശ്രണം- എം ആര്‍ രാജാകൃഷ്ണന്‍ (ധരണി)
വസ്ത്രാലങ്കാരം- സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)
മേക്കപ്പ്- റോണക്സ് സേവ്യര്‍ (സാറാസ്, നായാട്ട്)
നവാഗത സംവിധായകര്‍- വിഷ്ണു മോഹന്‍ (മേപ്പടിയാന്‍), ബ്രൈറ്റ് സാം റോബിന്‍ (ഹോളി ഫാദര്‍)
ബാലചിത്രം- കാടകലം (ഡോ. സഖില്‍ രവീന്ദ്രന്‍)
ബാലതാരം (ആണ്‍)- സൂര്യകിരണ്‍ പി ആര്‍ (മീറ്റ് എഗെയ്ന്)
ബാലതാരം (പെണ്‍)- അതിഥി ശിവകുമാര്‍ (നിയോഗം)
അഭിനേതാവിനുള്ള സ്പെഷല്‍ ജൂറി പുരസ്കാരം- ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)

