അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. സ്വന്തം രാജ്യത്ത് അതീവ ശക്തമായ അധികാരം കൈയ്യാളുന്ന ഫീൽഡ് മാർഷൽ ആസിം മുനീറിനെ സംബന്ധിച്ചിടത്തോളം, ഈ തീരുമാനം അയാളുടെ സൈനിക ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഗാസയുടെ പുനർനിർമ്മാണത്തിനും സാമ്പത്തിക വീണ്ടെടുക്കലിനുമായി ട്രമ്പ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിയുടെ ഭാഗമായി മുസ്ലീം രാഷ്ട്രങ്ങളിൽ നിന്നുള്ള ഒരു സേനയെ വിന്യസിക്കാനാണ് വാഷിംഗ്ടൺ ആഗ്രഹിക്കുന്നത്. ഇതിലൂടെ ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും ഹമാസിനെ നിരായുധീകരിക്കാനുമുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നത് തള്ളിക്കളയാനാവില്ല | US PRESSES PAKISTAN TO JOIN GAZA FORCE | TATWAMAYI NEWS #pakistan #gaza #peacekeeping #donaldtrump #asimmunir #usa #israel #middleeast #geopolitics #tatwamayinews #internationalrelations #pakistanarmy #gazapeaceplan #strategicdecisions #globalnews #hamas #peaceforce #tatwamayinews

