Saturday, January 10, 2026

കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്റെ കടന്നാക്രമണം; ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു; നിമിഷങ്ങൾക്കകം തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്ത് പാകിസ്ഥാൻ. ജമ്മുവിലെ അർണിയയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുണ്ടായി നിമിഷങ്ങൾക്കകം സൈന്യം ശക്തമായി തിരിച്ചടിച്ചു. മോട്ടോർ ഷെല്ലുകളുൾപ്പെടെ ഉപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

പാകിസ്ഥാൻ നിയമം ലംഘിച്ച് വെടിയുതിർത്ത ശേഷം തുടർച്ചയായി ആക്രമണം നടത്തുകയാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ഷെല്ലുകൾ ഉൾപ്പെടെ ഉപയോഗിച്ച് അക്രമണം നടത്തുന്നതിനാൽ പാകിസ്ഥാൻ കരാർ ലംഘിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പാക് വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റതായും മണിക്കൂറുകൾക്കകം തിരിച്ചടിച്ചതായും ബിഎസ്എഫ് അറിയിച്ചു. പാക് വെടിവെപ്പിൽ നിരവധി വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്.

Related Articles

Latest Articles