Sunday, May 12, 2024
spot_img

കുളത്തൂപ്പുഴ വഴിവക്കില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം: വെടിയുണ്ടകള്‍ പാക്ക് നിര്‍മ്മിതമെന്ന് സംശയം

കൊല്ലം: കുളത്തൂപ്പുഴ വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്ക് നിര്‍മ്മിതമാണെന്ന സംശയത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. എന്‍ഐഎ സംഘം അന്വേഷണത്തിന് എത്തിയേക്കും. ഇതോടൊപ്പം മിലട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയില്‍ ഇന്നും പരിശോധന തുടരും.

ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. പതിന്നാല് വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉണ്ടകള്‍ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സര്‍വ്വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ അല്ലന്നാണ് പൊലീസ് നിഗമനം. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പടെ ഇന്നും വെടിയുണ്ടകള്‍ പരിശോധിക്കും.

7.62 എം എം വെടിയുണ്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ചിലതില്‍ പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കെഴുത്തുണ്ട്. വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറന്‍സിക് ഉദ്യോഗസ്ഥരാണ് ഈ ചുരുക്കെഴുത്ത് കണ്ടെത്തിയത്. വെടിയുണ്ടകള്‍ കണ്ടെത്തിയതിന്റെ അന്വേഷണം തീവ്രവാദ വിരുദ്ധ സേനയ്ക്ക് വിട്ടു.

നിലവില്‍ കൊട്ടാരക്കര സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു സംഭവത്തില്‍ അന്വേഷണം നടക്കുന്നിരുന്നത്. അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. ഡിഐജി അനൂപ് കുരുവിള ജോണിനാണ് അന്വേഷണച്ചുമതല.

Related Articles

Latest Articles