Thursday, May 16, 2024
spot_img

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്സി കോച്ചിംഗ് സെന്റര്‍: വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലിരുന്ന് പിഎസ്സി കോച്ചിംഗ് സെന്റര്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കെതിരെയാണ് അന്വേഷണം.

സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലിനോക്കുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ പൊതുഭരണ സെക്രട്ടറിയും പിഎസ്സി സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ശിപാര്‍ശ ഫെബ്രുവരി ആദ്യം പിഎസ്സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. പൊതുഭരണവകുപ്പ് പരാതി വിജിലന്‍സിന് കൈമാറുകയായിരുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍.

പിഎസ്സിയുടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്യുന്ന രഹസ്യ സ്വഭാവമുള്ള സെക്ഷനുകളില്‍ ജോലി ചെയ്യുന്നവരുമായി കോച്ചിംഗ് സെന്ററുകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നാണ് പരാതി.

Related Articles

Latest Articles