Tuesday, December 30, 2025

കൊല ചെയ്യാനായി പരിശീലനം നടത്തി, പാലാ കൊലപാതകത്തില്‍ വഴിത്തിരിവ് | PALA

പാലാ സെന്റ് തോമസ് കോളജ് ക്യാംപസിലെ കൊലപാതകം ആസൂത്രിതമെന്ന വിലയിരുത്തലുമായി പോലീസ്. കൊല നടത്താനായി അഭിഷേക് പരിശീലനം നടത്തി. പ്രതി നിതിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും സുഹൃത്തിന് കൊലപ്പെടുത്തുമെന്ന് സന്ദേശം അയക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.

കൊലചെയ്യാനായി ബ്ലേഡ് അഭിഷേക് ഒരാഴ്ച മുമ്പ് തന്നെ വാങ്ങി സൂക്ഷിച്ചു. ആദ്യത്തെ കുത്തില്‍ തന്നെ നിതിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. കൃത്യതയോടെ ആക്രമണം നടത്തിയതാണ് ഇത് ആസൂത്രിതമാണെന്ന നിഗമനത്തിലേയ്ക്ക് പോലീസിനെ എത്തിച്ചത്. തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചപ്പോള്‍ അഭിഷേക് വ്യക്തമായിതന്നെ കൃത്യം നടത്തിയ രീതി പോലീസിന് വിവരിച്ചു നല്‍കി.

Related Articles

Latest Articles