Friday, December 26, 2025

ചോറ് ഇവിടെ , കൂറ് അപ്പുറത്ത്; ഇനി ചുമക്കണോ

2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാമണ്ഡലത്തില്‍ നിന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥി എന്‍ ഹരി നേടിയത് 24,821 വോട്ടാണ്. ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായെത്തിയ ഹരിക്ക് ഇപ്പോള്‍ ലഭിച്ചത് 18,044 വോട്ടും. വോട്ട് മറിച്ച കള്ളന്‍ കപ്പലില്‍ തന്നെയെന്നാണ് രാഷ്ട്രീയവിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. സ്വാധീനമുള്ള രാമപുരം പഞ്ചായത്തില്‍ വരെ ബി ജെ പിക്ക് കാര്യമായി വോട്ട് കുറഞ്ഞു. ബി ഡി ജെ എസ് വ്യാപകമായി വോട്ട് മറിച്ചതാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ടില്‍ നിന്നും കാര്യമായ ചോര്‍ച്ച സംഭവിച്ചത്.

Related Articles

Latest Articles