പാലക്കാട് : പാലക്കാട് കിഴക്കഞ്ചേരിയിൽ നാലംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗൃഹനാഥൻ മരിച്ചു. ഒലിപ്പാറ കമ്പനാൽ രാജപ്പൻ ആണ് മരിച്ചത്. കിഴക്കഞ്ചേരി റബ്ബർ എസ്റ്റേറ്റിലെ തൊഴിലാളികളാണിവർ.
ഇയാളുടെ ഭാര്യ ആനന്ദവല്ലിയും മക്കൾ അനീഷ് ആശ എന്നിവരും പാലക്കാട് ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരാമെന്നാണ് ലഭിക്കുന്ന വിവരം.
കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

