പാലക്കാട്: വടക്കാഞ്ചേരി ആമക്കുളത്ത് വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ് സംഘമാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ഇരുനൂറ് കിലോ കഞ്ചാവും പിടിച്ചെടുത്തു.
തൃശ്ശൂർ നെടുപുഴ സ്വദേശി അമർജിത്ത്, തൃശ്ശൂർ വടൂക്കര ഷെറിന്, എലപ്പുള്ളി പാറ ശിവകുമാർ, പട്ടാമ്പി കൂടല്ലൂർ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂരിലേക്ക് കൊണ്ടു പോകുകയായിരുന്ന കഞ്ചാവുമായാണ് പ്രതികൾ പിടിയിലായത്.

