മോസ്‌കോ: യുക്രെയ്ൻ പ്രത്യാക്രമണം ഭയന്ന് വിമാനത്താവളങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടി റഷ്യ(Airport operations in 12 Russian southern cities suspended). ഇതുവരെ യുക്രെയ്ൻ നടത്തിയ പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികരെ വധിച്ചതായാണ് വിവരം. അതോടൊപ്പം അഞ്ചു വിമാനവും ഒരു ഹെലികോപ്ടറും യുക്രെയ്ൻ സൈന്യം വെടിവച്ചിട്ടിരുന്നു.
യുക്രെയ്ൻ തിരിച്ചടി ഭയന്ന് രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റോവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, വൊറോനെഷ്, സിംഫെറോപോൾ എന്നിവയാണ് അടച്ചിട്ടത്. അതേസമയം ഡോൺബാസ്‌കിൽ സൈനിക നടപടിക്ക് പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ അനുമതി നൽകിയതോടെ യുക്രെയ്‌നിന് മേൽ തീമഴപെയ്യിക്കുകയാണ് റഷ്യൻ സൈന്യം.
ബാലിസ്റ്റിക് മിസൈലുകളും റഷ്യൻ പോർവിമാനങ്ങളും ഡോൺബോസ്‌കിൻ സംഹാരതാണ്ഡവമാടുകയാണെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യ ഒരു പക്ഷവും ചേർന്നിട്ടില്ല. ഒരിക്കലും യുദ്ധമോ അക്രമോ നടക്കരുതെന്ന വാദത്തിലാണ് ഇന്ത്യ ഉറച്ചുനിന്നത്. ഐക്യ രാഷ്‌ട്ര രക്ഷാ സമിതിയിൽ ഇന്നലെ ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരന്മാർ അവർ ഏതു രാജ്യങ്ങളുടേതായാലും ദുരന്തമുഖത്തേക്ക് തള്ളിവിടാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യുക്രെയ്‌നിൽ നിന്ന് രണ്ടു വിമാനങ്ങളാണ് നിലവിൽ ഇന്ത്യയിലെത്തിയത്. 22,24,26 തിയതികളിലായിട്ടാണ് വിമാനം യുക്രെയ്‌നിലെത്തി മടങ്ങാൻ തീരുമാനി ച്ചിരുന്നത്.

