പാലക്കാട്: ആനമൂളി വനത്തില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് അന്വേഷണ സംഘം
പാലവളവ് ഊരിലെ ബാലന് ആണ് മരിച്ചത്. സംഭവത്തില്‍ ബാലന്റെ സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ബാലന് ഉരുളന്‍കുന്ന് വനത്തില്‍ പോയത്. പിന്നീട് കാണാതായി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബാലനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
പിന്കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. മദ്യപാനത്തിനിടെയില് തര്‍ക്കമുണ്ടായി തുടര്‍ന്ന് ചന്ദ്രന് ബാലനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രനെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

