Sunday, June 2, 2024
spot_img

പാലാരിവട്ടം പാലത്തില്‍ വീണ്ടും വിജിലന്‍സ് പരിശോധന; കൂടുതല്‍ സാമ്പിളുകള്‍ ശേഖരിക്കും

കൊച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍പാ​ല നി​ര്‍മാ​ണ​ത്തി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​​​െന്‍റ ഭാഗമായി വിജിലന്‍സ് വീണ്ടും പരിശോധന നടത്തി. വിജിലന്‍സ് അന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് മേല്‍പ്പാലത്തില്‍ വീണ്ടും പരിശോധന നടത്തുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പാലത്തില്‍ നിന്ന് ശേഖരിക്കും. വിജിലന്‍സ് ഐ.ജി.എച്ച്‌ വെങ്കിടേഷ് വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.

പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​​ന്‍റെ ബ​ല​ക്ഷ​യം അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പു​ന​ര്‍​നി​ര്‍​മാ​ണം ത​ന്നെ വേണ്ടി വരുമെന്നും വിജിലന്‍സ്​ നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തി​ന്‍റെ ആദ്യഘട്ടം മുതല്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതിയാക്കണമെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് വിജിലന്‍സ്​ കോടതിക്ക് കൈമാറിയിട്ടുണ്ട്​. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന്​ മുന്നോടിയായാണ്​ സംഘം വീണ്ടും പരിശോധന നടത്തുന്നത്​.

Related Articles

Latest Articles